logo

Official Web site of Coastal Police

Government of Kerala

/649

Good Works Done

  1. 05.09.2022 തീയതി അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മുതലപ്പൊഴി അഴിമുഖത്ത് ഉച്ചക്ക് 01.30 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും, തിരയിലും പെട്ട് 23 പേര് അടങ്ങുന്ന വള്ളം മറിഞ്ഞതിൽ 2 പേര് മരിക്കുകയും. 21 ളം പേര് കടലിൽ അകപ്പെടുകയും ചെയ്തു. ഇതിൽ 7 ഓളം പേരെ , സി. പി . ഒ .ഗിരീഷും ,സ്റ്റേഷനിലെ കോസ്റ്റൽ വാർഡൻമാരായ ജോജി, വർഗ്ഗീസ്, ജോബിൻ, സിറാജ്,SMG ടോമി, മറൈൻ എൻഫോഴ്സ്മെന്റ് ടീമംഗങ്ങൾ എന്നിവർ ചേർന്ന് രക്ഷിക്കുകയും . 11 പേരെ മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തുകയും . 3 പേരെ കാണാതാകുകയും ചെയ്തു. അതിൽ 2 പേരുടെ മൃതദേഹം കിട്ടുകയും ഒരാളെ കാണാതായിട്ടുള്ളതും ആണ് . #keralapolice

  2. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് അപകടത്തിൽപെട്ടവർക്ക് രക്ഷകരായത് വിഴിഞ്ഞം കോസ്റ്റൽ പോലീസ്. രണ്ടുപേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞത് കോസ്റ്റൽ പോലീസിന്റെ നേരിട്ടുള്ള ഇടപെടൽ മൂലം. #keralapolice

  3. 20.08.2022 ,പൊന്നാനി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ട് മറിഞ്ഞ വള്ളത്തിലെ തൊഴിലാളികളായ തിരൂർ പണ്ടായി സ്വദേശി കൊല്ലരക്കൽ സുധാകരൻ, കുന്നത്ത് ഇസ്മയിൽ എന്നീ വരെ പൊന്നാനി തീരദേശ പോലീസ് രക്ഷപ്പെടുത്തി #keralapolice

  4. തോട്ടട ബീച്ച് ശുചീകരിച്ചു. 19.08.2022 തോട്ടട: തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷന്റെയും തോട്ടട ഗവ. പോളി ടെക്നിക്ക് കോളേജ് NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ (ഇന്ന് 19.08.2022) തോട്ടട ബീച്ച് ശുചീകരിച്ചു. ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷന്‍ ASI ശ്രീ. രജീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ തോട്ടട ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീ. ബിജോയ് തയ്യില്‍ നിര്‍വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടക്കാട് സോണല്‍ ഓഫീസര്‍ ശ്രീ. അശോകന്‍, റിട്ട. ഓള്‍ഡേജ് ഹോം സൂപ്രണ്ട് ശ്രീ. എം. വി. ലക്ഷ്മണന്‍, തലശ്ശേരി തീരദേശ പോലീസ് ബീറ്റ് ഓഫീസര്‍ ശ്രീ. സുകേഷ്. കെ. സി, പരിസ്ഥിതി പ്രവര്‍ത്തകന്‍ വിനീത് ആയാടത്തില്‍, NSS ഭാരവാഹികളായ ഭാഗ്യശ്രീ, അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. തീരദേശ പോലീസ് സ്റ്റേഷന്‍ ASI സൗജിത്ത്, ബീറ്റ് ഓഫീസര്‍മാരായ,സജീവന്‍. ടി, റഹീസ് കെ. പി, ഷിനില്‍. പി.വി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. #keralapolice

  5. 18.08.2022 കണ്ണൂർ ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിക്ക് രാമന്തളി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. അഴീക്കൽ കോസ്റ്റൽ പോലീസും പദ്ധതിയിൽ പങ്കാളിയായി #keralapolice

  6. അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷൻ പരിധിയിലെ മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുകയായിരുന്ന കല്യാണി മാതാവ് വള്ളം ഇന്ന് 05.08.2022. തീയതി പകൽ 11.00 മണിയോടുകൂടി.ശക്തമായ തിരയിൽപ്പെട്ട് മറിയുകയും തുടർന്ന് ബഹു: ISHO ശ്രീ.കണ്ണൻ .കെ നിർദ്ദേശാനുസരണം SI Joy, GASI Raju,GSCPO 5091Saji Aloysius,GSCPO 2504 Sherjinmony, കോസ്റ്റൽ വാർഡൻമാരായ .വർഗ്ഗീസ്, ജോജി, സിറാജ്, ടെറിൻ . Boat-Crew Praveen,SMG Sunil എന്നിവരുടെ നേതൃത്ത്വത്തിൽ സ്റ്റേഷൻ ഇന്റർസെപ്റ്റർ ബോട്ടായ ജലറാണിയിൽ പോയി അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്ന തൊഴിലാളികളായ ജോൺ , റോഷൻ , വള്ളത്തിന്റെ ഉടമ വിജയൻ . എന്നിവരെ വളരെ സാഹസികമായി രക്ഷപെടുത്തിയട്ടുള്ളതാകുന്നു. #keralapolice

  7. ഇന്ന് 04 - 08 - 2022 തിയ്യതി രാവിലെ10.00 മണിയ്ക്ക് പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് മത്സ്യബന്ധത്തിന് മത്സ്യത്തൊഴിലാളികൾ പോകുമ്പോൾ സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിന്റെയും കാലാവസ്ഥ മുന്നറിയുപ്പുകൾ കൃത്യമായി പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചു മത്സ്യബന്ധന യാനങ്ങളുടെ ഉടമസ്ഥൻമാർക്കും, അനുബന്ധ തൊഴിലാളികൾക്കും കോസ്റ്റ് ൽ IP രാജ്മോഹൻ,ASI റുബീന എന്നിവർ ബോധവത്ക്കരണ ക്ലാസ് എടുത്ത് #keralapolice

  8. 15.07.2022 തീയതി വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിന്‍റെയും അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷന്‍റെയും നേതൃത്വത്തില്‍ അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന കടലോര ജനസമ്പര്‍ക്ക പരിപാടിയില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും, മത്സ്യബന്ധനത്തിനു പോകുമ്പോള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കരുതേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തീവ്രവാദ പ്രവര്‍ത്തകരുടെ ബോട്ടുകളയും മറ്റും കണ്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികളെ വിവരം അറിയിക്കണമെന്നുള്ളതിനെ കുറിച്ചും ബോധവല്‍ക്കരണം നടത്തി. അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കണ്ണന്‍.കെ,സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍.R.R, വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ്‌ ഉദ്യോഗസ്ഥനായ സാബു,ബിബിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.എഴുപത്തി അഞ്ചോളം മത്സ്യ തൊഴിലാളികളും ബീറ്റ് ഓഫീസര്‍മാരും ടി യോഗത്തില്‍ പങ്കെടുത്തു #keralapolice

  9. 02.07.2022 തീയതി അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷൻ പരിധിയിൽ വർക്കല GMHSS, സ്കൂളിലെ SPC കേഡറ്റുകളുടെ ക്യാമ്പ് ബഹു: അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ISHO ശ്രീ.കണ്ണൻ.കെ. സന്ദർശിക്കുകയും, SSLC,+2 പരീക്ഷയിൽ full A+ നേടിയ SPC കേഡറ്റുകളെ അനുമോദിക്കുകയും തുടർന്ന് 11.30 മണി മുതൽ General Policing നെ കുറിച്ച് ഒരു ക്ലാസ് SPC കേഡറ്റുകൾക്കായി ബഹു.ISHO എടുക്കുകയുണ്ടായി. ബീറ്റ് ഓഫീസർമാരായ GASI ബിജിരാജ്.S ,CPO വിജു.V എന്നിവരും,SPC ചാർജ്ജുള്ള വർക്കല PS ലെ ASI Lijo Tome Jose ഉം. മറ്റ് സ്കൂൾ അധികൃതരും പങ്കെടുത്തു #keralapolice

  10. ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷൻ്റേയും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മുനമ്പം ഹാർബർ സുരക്ഷാസമിതികളുടെ സഹകരണത്തോടെ മുനമ്പം ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തി.02.07.2022 രാവിലെ 09.30 മണിക്ക് ഉദ്ഘാടന പരിപാടികൾക്ക് ഫോർട്ടുകൊച്ചി കോസ്റ്റൽ SH0 ശ്രീ: സുനുകുമാർ.ബി അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രമണി അജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.മുനമ്പം SHO ശ്രീ: ഏ.എൽ യേശുദാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ലിജി ഡെനീഷ്, ഹാർബർ സുരക്ഷാസമിതി അംഗം ശ്രീ: കെ.ബി രാജീവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോസ്റ്റൽ SI ശ്രീ: സംഗീത് ജോബ് സ്വാഗതവും ഹാർബർ സുരക്ഷാസമിതി അംഗം ഏ.ഏ.സനൽ നന്ദിയും പറഞ്ഞു.മുനമ്പം ഹാർബർ ബീറ്റ് ഓഫീസർ സുനിൽ.കെ.എം, മിനി ഹാർബർ ബീറ്റ് ഓഫീസർ എം.ടി.ലാലൻ എന്നിവരുടെ നേതൃത്ത്വത്തിൽ തീരദേശ മേഖലയിലെ ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് വളരെ മികവുറ്റതായി മാറി.ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി കണ്ണടയും വിതരണം നടത്തി. #keralapolice

  11. വള്ളം മറിഞ്ഞ് അപകടം മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. _________ തലശ്ശേരി : ഇന്ന് (30.06.2022) പുലര്‍ച്ചെ ധര്‍മ്മടം ബോട്ട് ജട്ടിയില്‍ നിന്നും 3 മത്സ്യതൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ നന്ദനം എന്ന വള്ളമാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുന്ന വഴി മാക്കൂട്ടം തീരത്ത് നിന്നും ഏകദേശം ഒരു നോട്ടിക്കല്‍ അകലെ വെച്ച് ശക്തമായ തിരമാലയില്‍പെട്ട് തലകീഴായി മറിഞ്ഞത്.  തലശ്ശേരി തീരദേശ പോലീസും,മറെെന്‍ എൻ ഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ തലശ്ശേരി പാലയാട് സ്വദേശി മനോജ് (58), തലശ്ശേരി ചാലില്‍ സ്വദേശി ഉസ്സന്‍ (58), ഒഡ്ഡീസ സ്വദേശി ബാപ്പുണ്ണി (25) എന്നിവരെ  രക്ഷപ്പെടുത്തുകയും അപകടത്തില്‍ പെട്ട ഫെെബര്‍ വള്ളത്തെ തലായി ഹാര്‍ബറിലെത്തിക്കുകയും ചെയ്തു.            ഇന്ന് (30.06.2022) പുലര്‍ച്ചെ 6.30 മണിക്ക് സുദീന്ദ്രന്റെ ഉടമസ്ഥതയിലുള്ള 'നന്ദനം'എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്. തലായി ഹാര്‍ബറില്‍ നിന്നും 6 നോട്ടിക്കല്‍ മെെല്‍ അകലെ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് മത്സ്യവുമായി തിരികെ ഗോപാല്‍ പേട്ട ഹാര്‍ബറിലേക്ക് വരുന്ന വഴി മാക്കൂട്ടം തീരത്ത് നിന്നും ഒരു നോട്ടിക്കല്‍ മെെല്‍ അകലെ വെച്ചാണ് ശക്തമായ തിരമാലയില്‍ പെട്ട് വള്ളം തലകീഴായി മറിഞ്ഞത്. അപകട വിവരമറിഞ്ഞ് തലശ്ശേരി തീരദേശപേലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ബിജുപ്രകാശിന്റെ നേതൃത്വത്തില്‍ മറെെന്‍ എന്‍ഫോഴ്സ്മെന്റുമായി ചേര്‍ന്ന് യഥാസമയം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മൂവരുടെയും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചത്. മൂവരെയും റസ്ക്യൂ ബോട്ടില്‍ തലായി ഹാര്‍ബറിലും തുടര്‍ന്ന് തലശ്ശേരി ജനറല്‍ ഹോസ്പിറ്റലിലുമെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. രക്ഷപ്രവര്‍ത്തനത്തില്‍ തീരദേശ പോലീസ് സ്റ്റേഷന്‍ എസ്. ഐ . വിനോദ് കുമാര്‍, എ. എസ്. ഐ . പ്രമോദ്. പി. വി, സിവല്‍ പോലീസ് ഓഫീസര്‍മാരായ ഷിനില്‍. വി.കെ, ഷിനില്‍. പി. വി, ഡ്രെെവര്‍ എസ്. സി.പി.ഒ രജീഷ്, കോസ്റ്റല്‍ വാര്‍ഡന്‍മാരായ സരോഷ്, നിരഞ്ജന്‍ എന്നിവരും മറെെന്‍ എന്‍ഫോഴ്സ്മെന്റ് ഏ. എസ്. എെ ക്ളീറ്റസ് റോച്ച, സിവില്‍ പോലീസ് ഓഫീസര്‍ ദില്‍ജിത്ത്, റസ്ക്യു ഗാര്‍ഡ്മാരായ സനിത്ത്. ടി.പി, ദിജേഷ്, റസ്ക്യൂ ബോട്ട് സ്രാങ്ക് തദയൂസ് ബോട്ട് സ്റ്റാഫ് ദേവദാസ് എന്നിവര്‍ പങ്കാളികളായി. #keralapolice